07/08/2020
ദുബായിൽ നിന്നും കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിന്നും തെന്നി മാറി
പൈലറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം
നിരവധി യത്രക്കർക്ക് പരിക്ക്
പത്ത് കുട്ടികൾ ഉൾപ്പടെ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായത്
കരിപ്പൂർ:ദുബായിൽ നിന്നും കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയ 344 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിന്നും തെന്നി മാറിയുണ്ടായ അപകടത്തിൽ നിരവധി യത്രക്കർക്ക് പരിക്ക്.
പൈലറ്റ് മരിച്ചതായി സ്ഥിരീകരിക്കത്ത വിവരം. വിമാനം നേടുകേ പിളര്ന്ന നിലയിലാണ്..
കൊണ്ടോട്ടിയിലെ വിവിധ അശുപത്രികളിലേക്ക് പരിക്കേറ്റവരെ എത്തിക്കുന്നു. 38 ആംബുലൻസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
30 അടി താഴ്ചയിലേക്ക് പതിച്ചു എന്ന വിവരം വരുന്നുണ്ട്.
മലപ്പുറം കലക്ടർക്കും കോഴിക്കോട് കലക്ടർക്കും മുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നു.
പത്ത് കുട്ടികൾ ഉൾപ്പടെ 174 യാത്രക്കാരും 5 ക്രൂവും ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിൽ ഉണ്ടായത്.



0 അഭിപ്രായങ്ങള്‍