Published:JUNE 28, 2020 ഞായർ



മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ 12 
പേർക്ക് കോവിഡ്; 4 പേരുടെ ഉറവിടം വ്യക്തമല്ല


മലപ്പുറം: സമൂഹവ്യാപന ആശങ്കയുയർത്തി, മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 12 പേര്‍ക്കാണെന്ന് ജില്ലാ കലക്ടര്‍. 



ഇതില്‍ നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. റൂട്ട്മാപ്പ് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്നു ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനോടു ശുപാർശ ചെയ്തു.




പുതുതായി രോഗം സ്ഥിരീകരിച്ചവർക്കു കൂടുതൽ പേരുമായി സമ്പർക്കമുണ്ടായെന്ന വിലയിരുത്തലിൽ ആണിത്. സമൂഹ വ്യാപന സാധ്യത പരിശോധിക്കാൻ ഈ മേഖലകളിൽ നിന്നു 1000 പേരുടെ സാംപിളുകൾ ശേഖരിച്ച് കോവിഡ് പരിശോധന നടത്തും. കോവിഡുമായി ബന്ധപ്പെട്ട എതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ സമീപിക്കണമെന്നും കലക്ടർ ബി. ഗോപാലകൃഷ്ണൻ പറ‍ഞ്ഞു