ചലച്ചിത്രതാരവും എംപി യുമായ സുമലത അംബരീഷിന് കോവിഡ്


🔘🔘🔘07-07-2020🔘🔘🔘


ബംഗളൂരു. ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച സുമലത തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്.
സുമലത ട്വിറ്ററിൽ കുറിച്ചു.

ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാംഗമാണ് ചുമതല.