Published 22Apr 2020 ചൊവ്വ
*തിരുവനന്തപുരം*: പ്രവാസികൾക്കുള്ള ധനസഹായം സർക്കാർ ബാങ്ക് അക്കൗണ്ടിൽ നൽകും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുന്നത്.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻആർഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻആർഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ ഓൺലൈനായി ഏപ്രിൽ 30 വരെ സമർപ്പിക്കാം.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വി
ദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെവരികയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇവിടെ ക്ലിക് ചെയ്തു നിങ്ങൾക് അപേക്ഷികം Click here



0 അഭിപ്രായങ്ങള്‍