സൈക്കിൾ സവാരി വെറുമൊരു സവാരി മാത്രമല്ല. പകരക്കാരനില്ലാത്ത എയ്റോബിക് വ്യായാമം കൂടിയാണ്. കൈകാലുകളും ശരീരവും ഒരുപോലെ ബാലൻസ് ചെയ്യപ്പെടുകയും മസിലുകളുടെ ക്ഷമത ഉയർത്തുകയും ചെയ്യുന്ന വ്യായാമം. ഫിറ്റ്നസിനായി ജിമ്മുകളിലും മറ്റും കീശകാലിയാക്കി മണിക്കൂറുകൾ ചിലവഴിക്കുന്നവർക്കരു എളുപ്പവഴി കൂടിയാണ് സൈക്കിൾ സവാരി.

ഓട്ടം, നടത്തം, നീന്തൽ തുടങ്ങി നിരവധി വ്യായാമ മുറകളിലൂടെ ലഭ്യമാകുന്ന ശാരീരി കക്ഷമത ഒരൊറ്റ സൈക്കിൾ സവാരിയിലൂടെ കൈവരും. മസിലുകളും സന്ധികളും ശക്തമാകുന്നതിലൂടെ ശരീരസൌന്ദര്യവും ആ രോഗ്യവും വർദ്ധിപ്പിക്കുന്ന ഒറ്റമൂലി.