ഇനി സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് മലയാളത്തിൽ വിളിക്കൂ
സൗദി തൊഴിൽ മന്ത്രാലയം രാജ്യത്തെ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി സജ്ജമാക്കിയിട്ടുള്ള കസ്റ്റമർ കെയർ ടോൾ ഫ്രീ നംബറിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണു. 19911 എന്ന ടോൾ ഫ്രീ നംബർ ഡയൽ ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട നമുടെ നിരവധി സംശയങ്ങൾക്ക് കസ്റ്റമർ കെയർ അസിസ്റ്റന്റുമാർ മറുപടി നൽകും.
9 ഭാഷകളിലാണു തൊഴിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ ടോൾ ഫ്രീ നംബർ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ്, അറബി, ഉറുദു,തഗലൊഗ്,ബംഗാളി,ഹിന്ദി,ഇന്തോനേഷ്യ, എത്യോപ്യൻ, മലയാളം എന്നീ 9 ഭാഷകളിൾ നമുക്ക് സംശയങ്ങൾ ചോദിക്കാം.
19911 എന്ന നംബരിൽ വിളിക്കുംബോൾ വിവിധ ഭാഷകളിൽ സേവനം ലഭിക്കാൻ ഒന്ന് മുതൽ ഒൻപത് വരെ ഉള്ള അക്കങ്ങൾ അമർത്താൻ ആവശ്യപ്പെടും.
മലയാളം ലഭിക്കാൻ 7 ആണു അമർത്തേണ്ടത്.
7 അമർത്തുംബോൾ ഇംഗ്ലീഷിൽ തന്നെയുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ആ സമയം 2 അമർത്തിയാൽ ഇഖാമ നംബർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ഇഖാമ നംബർ നൽകി അൽപ സമയം വെയ്റ്റ് ചെയ്താൽ മലയാളിയായ കസ്റ്റമർ സർവ്വീസ് അസിസ്റ്റന്റ് നമ്മെ സഹായിക്കാനെത്തുകയും ചെയ്യും.
സൗദി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണു കസ്റ്റമർ കെയർ പ്രവർത്തിക്കുന്നത്.
സംശയ ദൂരീകരണങ്ങൾക്ക് പുറമേ തൊഴിൽ സംബന്ധമായ പരാതികൾ നൽകാനും ഇതേ നംബർ ഉപയോഗിക്കാവുന്നതാണു..
നമ്മുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഈ സന്ദേശം ഷെയർ ചെയ്യൂ
It is good to know about the customer care toll free number set up by the Saudi Ministry of Labor to receive complaints and clear doubts of workers in the country. Customer care assistants will answer many of our queries regarding the Ministry of Labor by dialing the toll free number 19911.
The customer care toll free number of the Ministry of Labor is available in 9 languages. We can ask questions in 9 languages: English, Arabic, Urdu, Tagalog, Bengali, Hindi, Indonesian, Ethiopian and Malayalam.
When you call 19911 you will be asked to dial numbers from one to nine to access the service in different languages.
You have to press 7 to get Malayalam.
When you press 7, you will get instructions in English. At that time, if you press 2, you will be asked to type the Iqama number and if you enter the Iqama number and wait for a while, a Malayalee Customer Service Assistant will come to our aid.
Customer care is available from 8am to 8pm Saudi time.
In addition to clearing doubts, the same number can also be used to lodge employment related complaints.
Share this message for our friends



0 അഭിപ്രായങ്ങള്‍