ദോഹ:ഖത്തറില്‍ കൊവിഡ് ആശുപത്രികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഒഴിയുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മിസഈദ് ആശുപത്രിയിലെ കൊവിഡ് ബാധിതരായ അവസാന സംഘവും രോഗം സുഖപ്പെട്ട് ഡിസ്ചാര്‍ജായി.
ആരോഗ്യമന്ത്രി ഡോ.ഹനാന്‍ അല്‍ കുവാരി മിസഈദിലെ അവസാന രോഗികളെ സന്ദര്‍ശിച്ചു. എല്ലാ കൊവിഡ് രോഗികളും ഡിസ്ചാര്‍ജാവുന്ന എച്ച്എംസിയുടെ രണ്ടാമത്തെ കൊവിഡ് ആശുപത്രിയാണ് മിസഈദ്. ജൂലൈ ആദ്യത്തില്‍ റാസ് ലഫാന്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികളും സുഖപ്പെട്ട് പുറത്തുപോയിരുന്നു.
കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് ഏപ്രില്‍ ആദ്യത്തിലാണ് മിസഈദ് ആശുപത്രി തിരക്കിട്ട് തുറന്നത്. ഖത്തറില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച ഏഴ് ആശുപത്രികളില്‍ ഒന്നാണ് മിസഈദിലേത്. 6,170 കൊവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്.



0 അഭിപ്രായങ്ങള്‍