ആര്‍.സി.സിയില്‍ കർശന നിയന്ത്രണം:കീമോ അടക്കമുള്ള ചികിത്സകള്‍ മാറ്റിവച്ചു.


തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആര്‍.സി.സി യില്‍ ചികിത്സകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കാന്‍സര്‍ രോഗ ചികിത്സ കൊറോണ പ്രതിരോധ ശേഷിയെ ബാധിക്കുമെന്നതിനാല്‍ ശസ്‌ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി ചികിത്സകള്‍ ജൂലായ് 18 മുതല്‍ നീട്ടി വച്ചു.

   അതേസമയം, അടിയന്തര സ്വഭാവമുള്ള ചികിത്സകള്‍ തുടരുന്നതായിരിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

      മുന്‍കൂട്ടി അപ്പോയിൻ‌മെന്‍റ് ലഭിച്ചിട്ടുള്ള രോഗികള്‍ക്ക് ആര്‍.സി.സിയില്‍ എത്താതെ തന്നെ സംശയ നിവാരണത്തിലുള്ള വെര്‍ച്വല്‍ ഒ.പി സംവിധാനം അഥവാ ഫോണ്‍ മുഖാന്തിരമുള്ള ഒ.പി തുടരുമെന്ന് ആര്‍.സി.സി ഡയറക്‌ടര്‍ ഡോ. രേഖ എ. നായര്‍ അറിയിച്ചു.